സര്‍ഗ ശക്തിയെ വീണ്ടെടുക്കുക: സലീം ചാലിയം

Wayanad

കല്പറ്റ: ഓരോരുത്തരിലും അന്തര്‍ലീനമായ സര്‍ഗവാസനകളെ പരിപോഷിപ്പിച്ച് സമൂഹത്തിന് ഗുണകരമായ വിധത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂളിലെ പ്രമുഖ പരിശീലകന്‍ സലീം ചാലിയം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. കല്പറ്റ എം സി എഫ് സ്‌കൂള്‍ സര്‍ഗോത്സവം-23 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനേജര്‍ ഡോ. മുസ്തഫ ഫാറൂഖി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ നീതു ജെ ജെ, ഹെഡ്മിസ്‌ട്രെസ് സുനിത ശ്രീനിവാസ്, കലാവേദി കണ്‍വീനര്‍ ജമീല, സ്‌കൂള്‍ ആര്‍ട്‌സ് മിനിസ്റ്റര്‍ അയ്ത സൈന എന്നിവര്‍ പ്രസംഗിച്ചു. സര്‍ഗോത്സവത്തില്‍ ബ്ലൂ ഹൌസ് മികച്ച സ്‌കോര്‍ നേടി മുന്‍പന്തിയിലെത്തി.