ആലപ്പുഴ: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. മങ്കാംകുഴി മലയില്‍ പടീറ്റേതില്‍ വിജീഷ് ദിവ്യദാസ് ദമ്പതികളുടെ മകന്‍ വൈഷ്ണവ് ആണ് മരിച്ചത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന മുറുക്ക് കുട്ടി എടുത്ത് കഴിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ അമ്മയും വൈഷ്ണവിന്റെ ഇരട്ട സഹോദരി വൈഗയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത് ശ്രദ്ധയില്‍ പെട്ട ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിയില്‍വെച്ച് മരിക്കുകയായിരുന്നു.