പ്രസ് ക്ലബ്ബിൽ മെഗാ മെഡിക്കൽ ക്യാമ്പ്

Thiruvananthapuram

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും പൂവാർ റോട്ടറി ക്ലബ്ബും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റൽ, മൂകാംബിക മെഡിക്കൽ കോളേജ് കുലശേഖരം, പി എം എസ് ഡെന്റൽ കോളേജ് വട്ടപ്പാറ, സരസ്വതി ഹോസ്പിറ്റൽ പാറശ്ശാല, ആദിരേഖ ആയുർവേദ ഹോസ്പിറ്റൽ പേരൂർക്കട, ശാരദ കൃഷ്ണ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കുലശേഖരം എന്നീ ആശുപത്രികളുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ഡോ. മീര ജോൺ, ഡോ. മാർത്താണ്ഡൻ പിള്ള, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ. സാനു, റോട്ടറി ഭാരവാഹികളായ രാജൻ വി പൊഴിയൂർ, അഡ്വ.എ. അജികുമാർ, തുടങ്ങിയവർ പങ്കെടുത്തു.