പരിശുദ്ധ ഹജ്ജ് കര്‍മം പോലുള്ളവയെ ദുരുപയോഗപ്പെടുത്തുന്നത് ഗൗരവമായി കാണണം: ടി കെ അഷ്റഫ്

Kozhikode

കോഴിക്കോട്: പരിശുദ്ധ ഹജ്ജ് കര്‍മത്തിനുവേണ്ടി ഹാജിമാര്‍ മക്കയിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ അനാവശ്യമായ സംഘടനാ കിടമത്സരത്തിന് അവസരമുണ്ടാക്കുന്ന കേരളാ ഹജ്ജ് കമ്മറ്റിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല് സെക്രട്ടറി ടി കെ അഷ്റഫ്.

ഹജ്ജ് വളണ്ടിയെഴ്സ്നെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ക്ഷണിക്കുന്ന അപേക്ഷാ ഫോമില്‍ ഏതെങ്കിലും സംഘടനയുടെ പേര് പരാമർശിക്കുന്ന കീഴ് വഴക്കമില്ലെന്നിരിക്കെ ഒരു പ്രത്യേക സംഘടനയുടെ പേര് നല്‍കിയത് ശരിയായ നടപടിയല്ല. ഇത് അധികാരദുർവിനിയോഗമാണ്.

ഹജ്ജ് വകുപ്പ് മന്ത്രി ഇടപെട്ട് എത്രയും പെട്ടെന്ന് ഇതിനു തിരുത്തൽ നടത്തണം. സംഘടനാ പക്ഷപാതിത്വങ്ങള്‍ക്ക് വേണ്ടി പരിശുദ്ധ ഹജ്ജ് കര്‍മം പോലുള്ളവയെ ദുരുപയോഗപ്പെടുത്തുന്നത് ഗൗരവമായി കാണണം. ഹജ്ജ് ചെയര്‍മാന്‍ ഈ വിഷയത്തില്‍ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.