ആയഞ്ചേരി : സി.എച്ച് മുഹമ്മദ് കോയയുടെ ഓർമ്മ ദിനത്തിൽ അമ്പലപ്പൊയിൽ അമ്മത് ഹാജിയെ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ ആദരിച്ചു.പൊതു പ്രവർത്തകർ സി.എച്ചിനെ മാതൃകയാക്കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. മുൻ മുഖ്യമന്തിയും, സ്പീക്കറും, ഏറെക്കാലം വിദ്യഭ്യാസ മന്ത്രിയുമായിരുന്ന സി. എച്ച് ചെയ്ത പ്രവർത്തനങ്ങൾക്ക് പ്രസക്തി ഏറിവരികയാണ്.കഴിവും അധികാരവും ഉപയോഗിച്ച് ഭാവി സമൂഹത്തെ വാർത്തെടുക്കാൻ അദ്ദേഹം ചെയ്ത സേവനങ്ങൾ കാലാതീതമാണെന്ന് മെമ്പർ പറഞ്ഞു.പനയുള്ളതിൽ അമ്മത് ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ്, അക്കരോൽ മൊയ്തു മുസല്യാർ, കുറ്റിക്കാട്ടിൽ യൂസഫ് തുടങ്ങിയവർ സംബന്ധിച്ചു
