വളാഞ്ചേരി: ഭാരത് സ്കൗട്ട്സ് റോവേഴ്സ് ആൻ്റ് റൈഞ്ചേഴ്സ് കുറ്റിപ്പുറം ഉപജില്ല സമിതിയുടെ നേതൃത്വത്തിൽ ലെറ്റ് ദം ലേൺ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജില്ലാ അസോസിയേഷൻ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വൈസ് പ്രസിഡൻ്റുമായ ടി.വി റംഷീദ ടീച്ചർ നിർവഹിച്ചു.
ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തിൻ്റെ ഭാഗമായുള്ള ഗുണമേൻമയുള്ള വിദ്യാഭ്യാസം പദ്ധതിയുടെ ആദ്യ ഘട്ടമാണ് ലെറ്റ് ദം ലേൺ . പദ്ധതിയുടെ ഭാഗമായി നൂറോളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങൾ ലഭിക്കും. ക്രൂ കൗൺസിൽ ചെയർമാൻ വി. നകുൽ സേനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റൻ്റ് ഓർഗനൈസിംങ്ങ് കമ്മീക്ഷണർ സി.ജിജി ചന്ദ്രൻ ആലപ്പുഴ മുഖ്യാതിഥിയായിരുന്നു.
കൺവീനർ പി.നവനീത് പദ്ധതി വിശദീകരിച്ചു. ഭാരവാഹികളായ എം. ബാലകൃഷ്ണൻ, വി.രത് നാകരൻ, അനൂപ് വയ്യാട്ട്, ടി.വി. ജലീൽ, സി. അർജുൻ, പി. നവനീത്, എം. സനൂജ
വി. സ്മിത എന്നിവർ സംസാരിച്ചു.