കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് കരാറുകാരന്‍ മരിച്ചു

Kottayam

കോട്ടയം: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് കരാറുകാരന്‍ മരിച്ചു. ആര്‍പ്പൂക്കര അങ്ങാടി ഭാഗത്ത് കൂട്ടുങ്കല്‍ വീട്ടില്‍ വാമന വാദ്ധ്യാരുടെ മകന്‍ കെ വി അനൂപ് (37) ആണ് മരിച്ചത്. മഞ്ജു കണ്‍സ്ട്രക്ഷന്‍സ് ഉടമയാണ് അനൂപ്. കോട്ടയം പനമ്പാലത്തെ കെട്ടിടത്തില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്.

കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി അളവെടുക്കുന്നതിനിടയില്‍ അനൂപ് അബദ്ധത്തില്‍ കാല്‍ തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അഞ്ജലി, മകള്‍: അനുനയ, അമ്മ: ഊര്‍മിള.