ക്ഷേത്രത്തില്‍ ബലി നടത്തിയ ആടിന്‍റെ ചോരയും നേന്ത്രപ്പഴും കഴിച്ച പൂജാരിക്ക് ദാരുണാന്ത്യം

Crime

ഈറോഡ്: ബലി നല്‍കിയ ആടിന്റെ രക്തം നേന്ത്രപ്പഴത്തോടൊപ്പം കഴിച്ച പൂജാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് സംഭവം. നല്ല ഗൗണ്ടന്‍ പാളയത്തെ പളനിസാമി ( 45) മരിച്ചത്. ഗോപിചെട്ടി പാളയത്തിനടുത്തുള്ള കൊളപ്പല്ലൂരിലെ അണ്ണാമാര്‍ ക്ഷേത്രത്തിലാണ് മൃഗബലി നടന്നത്. എല്ലാ വര്‍ഷവും മെയ് മാസത്തില്‍ ഇവിടെ ഉത്സവം നടക്കാറുണ്ട്.

ക്ഷേത്രത്തിലെ 16 പൂജാരിമാര്‍ ഈ ഉത്സവത്തിന് ഉപവാസം അനുഷ്ഠിച്ചിരുന്നു. ഉപവാസത്തിന് ശേഷം അഞ്ചാംപനി വിളി ചടങ്ങിനുശേഷം പറന്‍കിടൈ പൂജ (ആട് പൂജ) നടന്നു. അറുത്ത ആടിന്റെ ചോരയില്‍ നേന്ത്രപ്പഴം ചതച്ചിടുന്നതും പൂജാരിമാര്‍ അത് ഭക്തര്‍ക്ക് നല്‍കുന്നതുമാണ് പതിവാണ്. ഇവിടെ പൂജ ചെയ്തിരുന്ന പളനിസ്വാമി ആടിന്റെ ചോരയും പഴവും കഴിച്ചതിന് ശേഷം അല്‍പനേരം ഛര്‍ദ്ദിക്കുകയും ബോധരഹിതനാകുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് അബോധാവസ്ഥയിലായ പളനിസാമിയെ ഗോപി ചെട്ടിപാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചതായി പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു.