പാലാ: ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന ഹൈവേയില്‍ റോഡ് സുരക്ഷാ ഫണ്ട് വിനിയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ഒരു വര്‍ഷമായിട്ടും പണികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്നും അപകടാവസ്ഥയിലുള്ള ഭാഗങ്ങളില്‍ അപകടമൊഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി ആന്റണി രാജു, റോഡ് സുരക്ഷ അതോറിറ്റി, മാണി സി കാപ്പന്‍ എം എല്‍ എ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.