എടവണ്ണ ജാമിഅഃ ദേശീയ സാഹിത്യ മത്സരങ്ങൾ ഇന്ന് തുടങ്ങും

Malappuram

മലപ്പുറം: സുഊദി മതകാര്യ മന്ത്രാലയത്തിന്റ സഹകരണത്തോടെ എടവണ്ണ ജാമിഅഃ നദ്‌വിയ്യ സംഘടിപ്പിക്കുന്ന ദേശീയ സാഹിത്യ മത്സരങ്ങൾ മെയ് 28,29,30 തിയ്യതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വെച്ച് ക്വുർആൻമനഃപാഠം, പ്രാഥമിക ഘട്ട മത്സരം നടന്നു. നൂറു കണക്കിന് പേർ ഒന്നാം ഘട്ട മത്സരങ്ങളിൽ പങ്കെടുത്തു. അതിൽ തെരെഞ്ഞെടുക്കപ്പെട്ട വരാണ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കുന്നത്.

ക്വുർആൻ മനഃപാഠം, ക്വുർആൻ ക്വിസ്, ഹദീസ് മനഃപാഠം, ഇസ്‌ലാമിക സാഹിത്യ ക്വിസ്
എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഓരോ മത്സരത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരം നടക്കും. അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് അവസരം ലഭിക്കാവുന്ന ദേശീയ മത്സരമാണ് നടക്കുന്നത്. മൊത്തം
അഞ്ച് ലക്ഷം രൂപ സമ്മാനത്തുകയായി നൽകുന്നുണ്ടെന്നും സംഘാടകർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ആദിൽ അത്വീഫ് (ഡയറക്ടർ ജാമിഅഃ നദ്‌വിയ്യഃ എടവണ്ണ), ഷുക്കൂർ സ്വലാഹി ഐ. എം. ഒ ജാമിഅഃ നദ്‌വിയ്യഃ എടവണ്ണ. ഖുദ്റത്തുല്ലാഹ് നദ്‌വി
(പി. ആർ. ഒ ജാമിഅഃ നദ്‌വിയ്യഃ എടവണ്ണ). നവാസ് ഒറ്റപ്പാലം
സ്റ്റാഫ്‌ ജാമിഅഃ നദ്‌വിയ്യഃ എടവണ്ണ എന്നിവര്‍ പങ്കെടുത്തു.