വൈദ്യര്‍ രാവ് റിയാലിറ്റി ഷോ ഓഡിഷന്‍ മെയ് 4ാം തിയ്യതി

Malappuram

കൊണ്ടോട്ടി: വൈദ്യര്‍ മഹോത്സവം 2023ന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിക്കുന്ന വൈദ്യര്‍ രാവ് റിയാലിറ്റി ഷോയുടെ ഓഡിഷന്‍ 04.05.2023ന് (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വൈദ്യര്‍ അക്കാദമിയില്‍ നടക്കുമെന്ന് സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അറിയിച്ചു. പേര് രജിസ്റ്റര്‍ ചെയ്തവര്‍ വയസ്സ് തെളിയിക്കുന്ന രേഖയുമായി(ആധാര്‍, ഐഡി.കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പ്) രാവിലെ 10 മണിക്ക് അക്കാദമിയില്‍ എത്തേണ്ടതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 15നും 25നും ഇടയില്‍ പ്രായമുള്ള ഗായകര്‍ മെയ് രണ്ടാം തിയ്യതിക്കകം 7902711432 എന്ന വാട്‌സാപ്പ് നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.