വെളിച്ചം നഗറില്‍ വെളിച്ചവുമായി ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ സ്റ്റാള്‍

Malappuram

കരിപ്പൂര്(വെളിച്ചം നഗര്‍): പത്താം മുജാഹിദ് സമ്മേളന നഗരിയില്‍ ആരംഭിച്ച ഖുര്‍ആന്‍ അന്താരാഷ്ട്ര പദ്ധതിയായ വെളിച്ചത്തിന്റെ സ്റ്റാള്‍ കെ എന്‍ എം മര്‍ക്കസ്സുദഅവ സംസ്ഥാന സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.
ഖുര്‍ആന്‍ പഠന പദ്ധതിയിലെ പുതിയ ഘട്ടം വെളിച്ചം 18 ന്റെയും ബാല വെളിച്ചം 13 ന്റെയും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

വെളിച്ചം ഖുര്‍ആന്‍ പദ്ധതിയുടെ പതിനെട്ടാം ഘട്ടത്തിന്റെയും ബാലവെളിച്ചത്തിന്റെയും പഠന ഭാഗങ്ങള്‍ സ്റ്റാളില്‍ ലഭിക്കും. കൂടാതെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 5 മണിമുതല്‍ രാത്രി 9 മണിവരെ ഓരോ മണിക്കൂറിലും സ്‌പോട്ട് ക്വിസ്സ് നടത്തുകയും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.

ഉദ്ഘാടന വേളയില്‍ ISM സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ ആധ്യക്ഷത വഹിച്ചു, വെളിച്ചം വൈസ് ചെയര്‍മാന്‍മാരായ ഷാനിഫ് വാഴക്കാട്, കുഞ്ഞിമുഹമ്മദ് മദനി, കണ്‍വീനര്‍മാരായ ഷംസുദീന്‍ അയനിക്കോട്, ശറഫുദ്ധീന്‍ കടലുണ്ടി, ISM മലപ്പുറം ഈസ്റ്റ് പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, മലപ്പുറം ഈസ്റ്റ് വെളിച്ചം കണ്‍വീനര്‍ ഇല്യാസ് മോങ്ങം, ശാക്കിര്‍ ബാബു കുനിയില്‍, സലാഹ് കരാടാന്‍, കബീര്‍ മോങ്ങം, മുഹമ്മദ് അലി ചുണ്ടാക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു.