തിരുന്നാവായ : തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സപ്തദിന ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും നടത്തി. വൈരങ്കോട് എ എം യു പി സ്‌കൂളിൽ നിന്ന് ആരംഭിച്ച റാലി തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ സന്ദേശങ്ങളും മുദ്രാവാക്യങ്ങളുമടങ്ങിയ പ്ലക്കാർഡുകളുമായി നടന്ന റാലി വൈരങ്കോട് ക്ഷേത്രത്തിന്നു സമീപം എത്തിച്ചേർന്നു. തുടർന്ന് എൻ.എസ്.എസ് വോളന്റിയേഴ്സ് ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബും അവതരിപ്പിച്ചു. എൻ എസ് എസ് പ്രോഗാം ഓഫീസർ ജെസി ടി പോൾ, എം. ഗീതു, എം.കെ. മാധവൻ കുട്ടി , പി.രാജീവ് എന്നിവർ പ്രസംഗിച്ചു. എൻ എസ് എസ് വളണ്ടിയർ ലീഡർമാരായ
കെ. ഗൗതം കൃഷ്ണ, പി.പി. ഫാത്തിമ എന്നിവർ റാലിക്ക് നേതൃത്വം നൽകി.