വിദ്യാര്‍ത്ഥിനികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

Crime

കണ്ണൂര്‍: വിദ്യാര്‍ത്ഥിനികളെ ലൈംഗീക പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. തളിപ്പറമ്പിലെ സ്‌കൂള്‍ അധ്യാപകനും കൊണ്ടോട്ടി സ്വദേശിയുമായ ഫൈസല്‍ മേച്ചേരിയാണ് അറസ്റ്റിലായത്. അഞ്ച് വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. അധ്യാപകനെതിരെ സ്‌കൂളില്‍ നിന്ന് 17 ഓളം പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ അധ്യാപകനെതിരെ നേരത്തേയും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ബി ആര്‍ സി അധ്യാപികയോടാണ് വിദ്യാര്‍ഥിനികള്‍ ആദ്യം പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നീട് ചൈല്‍ഡ് ലൈന്‍ മുഖേനെ പൊലീസിന് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്നായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *