കോഴിക്കോട്: മറ്റ് നേതാക്കള്‍ ചെയ്യാത്തത് ശശി തരൂര്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. തരൂര്‍ നടത്തുന്ന പര്യടനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ വിശ്വ പൗരനാണ്. ശശി തരൂര്‍ എം പിയുമായുളള കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.
ശശി തരൂര്‍ നേതൃസ്ഥാനത്തേക്ക് വരുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്ന് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസില്‍ തരൂരിന് എതിരായ ഗ്രൂപ്പ് ഉണ്ടെന്ന് കരുതുന്നില്ല. കോണ്‍ഗ്രസ് കൂട്ടായ്മയുടെ ഭാഗമാണ്. തരൂരിന്റെ ദൗത്യം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തലാണ്. അതിനാല്‍ സമസ്തയെ മാത്രം കണ്ടാല്‍ പോരല്ലോ മറ്റ് വിഭാഗങ്ങളേയും കാണേണ്ടിവരുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.