പ്ലസ് ടുക്കാരിയായ സഹോദരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Crime

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സഹോദരിയെ നിന്തരം പീഡനത്തിനിരയാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ ചുമത്തിയാണ് കേസെടുത്തത്. രണ്ടു വര്‍ഷത്തോളമായി വീട്ടില്‍വെച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയിലുള്ളത്.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരയില്‍ ആണ് സംഭവം. പെണ്‍കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തിനോട് പീഡന വിവരം പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയോട് വിവരം തിരക്കിയപ്പോള്‍ എല്ലാ വിവരവും സ്‌കൂള്‍ അധികൃതരോട് വ്യക്തമാക്കി.

സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെയും പൊലീസിനേയും അറിയിച്ചു. തുടര്‍ന്നാണ് പോക്‌സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് പെണ്‍കുട്ടിയുടെ സഹോദരനെതിരെ കേസെടുത്തത്.