കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോർപ്പറേഷൻ പ്രവർത്തനം ആരംഭിച്ചു

Thiruvananthapuram

തിരുവനന്തപുരം: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ മാനവ സാഹോദര്യത്തിന്റെ ഒത്തൊരുമയ്ക്കും സഹവർത്തിത്വത്തിനും സമൂഹ നന്മയ്ക്കുമായി യുവജനതയെ നാടിന്റെ നന്മയുടെ വക്താക്കളാക്കുവാനും പ്രവർത്തി പദത്തിലെത്തി ക്കുന്നതിനുമായി കൗൺസിൽ ഫോർ കമ്മ്യൂണിറ്റി എന്ന സംഘടനയ്ക്ക് രൂപം നൽകി.

ഗൾഫാർ മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഗാന്ധിഭവൻ ഡോ. പുനലൂർ സോമരാജൻ, രാമചന്ദ്രൻ എറണാകുളം, ശാന്തിഗിരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോക്ടർ വി പി സുഹൈബ് മൗലവി, ഫാ.തോമസ് കൈയാലക്കൽ, ഏകലവ്യാശ്രമം സ്വാമി അശ്വതി തിരുനാൾ, കായംകുളം യൂനുസ്, എം. എം സഫർ, സാജൻ വേളൂർ, ഡോക്ടർ ജയദേവൻ, മണക്കാട് രാമചന്ദ്രൻ, ലയൺ ഗവർണർ ഡോക്ടർ അബ്ദുൽ വഹാബ്, പനച്ചമൂട് ഷാജഹാൻ, സബീർ തിരുമല, മുക്കം പാലമൂട് രാധാകൃഷ്ണൻ,ഡോ.എ നിസാറുദ്ദീൻ, ഓർഗനൈസിങ് സെക്രട്ടറി ഷമീർ കായംകുളം, തോമസ് പനച്ചിക്കൽ, വിൻസെന്റ് ഡാനിയേൽ, പീപ്പിൾസ് ടിവി പീരു മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു.

തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടന്ന ചടങ്ങില്‍ തിരുവനന്തപുരം മേഖല ഭാരവാഹികളായി എം.എം.സഫർ പ്രസിഡണ്ട്, മണക്കാട് രാമചന്ദ്രൻ ജനറൽ സെക്രട്ടറി, സബീർ തിരുമല ട്രഷറർ വൈസ് പ്രസിഡന്റ് മാരായി ഡോ. ജയദേവൻ, സെക്രട്ടറിമാരായി പനച്ചമൂട് ഷാജഹാൻ,തുടങ്ങിയവരെയും തിരഞ്ഞെടുത്തു.