കൊച്ചി; ലോക പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യത്തിന് ഊന്നൽ നൽകി, കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ കഴിഞ്ഞ 9 ദിവസമായി നടന്നു വന്ന 46 മത് അന്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് ഉച്ചകോടിയുടെ സ്മരണയ്ക്കായി പ്രതിനിധികൾ കൊച്ചി ഗ്രാന്റ് ഹയാത്തിൽ തെങ്ങിൻ തൈയ്കൾ നട്ടു. ഉച്ചകോടിയുടെ സമാപനത്തോട് അനുബന്ധിച്ച് സമ്മേളന നഗരിയായ ഗ്രാന്റ് ഹയാത്തിൽ സമ്മേളന പ്രതിനിധികൾ തെങ്ങിൻ തൈയ്കൾ നട്ടു സ്മരണ ഒരുക്കി.
46 മത് അന്റാർട്ടിക് ഉച്ചകോടിയുടെ അധ്യക്ഷനായ അംബാസിഡർ പങ്കജ് സരൺ, കേന്ദ്ര എർത്ത് സയൻസ് സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ, ദേശീയ പോളാർ ആന്റ് ഓഷൻ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത്, കേന്ദ്ര എർത്ത് സയൻസ് സയന്റിസ്റ്റ് (ജി) അഡ്വൈസർ ഡോ. വിജയകുമാർ, നാഷണൽ സെന്റർഫോർ പോളാർ ആന്റ് ഓഷൻ റിസർച്ച് ഗ്രൂപ്പ് ഡയറക്ടർ ഡോ രാഹുൽ മോഹൻ, നാഷണൽ സെന്റർഫോർ പോളാർ ആന്റ് ഓഷൻ റിസർച്ച് സയന്റിസ്റ്റ് (ഇ) ഡോ. അവിനാഷ് കുമാർ, കൊച്ചി ഗ്രാന്റ് ഹയാത്ത് ജനറൽ മാനേജർ രാജേഷ് രാം ദാസ്, ഹോട്ടൽ മാനേജർ നിബു മാത്യു എന്നിവരും തെങ്ങിൻ തൈയ്കൾ വെച്ചു പിടിപ്പിച്ചു.
ഇന്ത്യ ആധിത്യം വഹിക്കുന്ന രണ്ടാമത്തെ ഉച്ചകോടിയായിരുന്നു കൊച്ചിയിലേത്. 56 രാജ്യങ്ങളിൽ നിന്നുള്ള 350 ഓളം പ്രതിനിധികൾ അന്റാർറ്റിക്ക സംരക്ഷണത്തിന് വേണ്ടിയുള്ള നൂതന പദ്ധതികൾ 10 ദിവസം നീണ്ട ചർച്ചയിൽ അവതരിപ്പിച്ചു. 29 വർഷത്തിന് ശേഷം 2053 ലാകും ഇത്തരത്തിലൊരു അടുത്ത മീറ്റിംഗ് ഇന്ത്യയിൽ നടക്കുക. ഇതിന് മുൻപ് 2007 ൽ ഡൽഹിയിൽ വെച്ചായിരുന്നു നടന്നത്. സമ്മേളനം വ്യാഴാഴ്ച സമാപിക്കും, യോഗത്തിൽ മാധ്യമ പ്രതിനിധികൾക്കും സംഘാടകർക്കും പരിസ്ഥിതി സംരക്ഷണ വൃക്ഷ തൈകളും വിതരണം ചെയ്തു.