കണ്ണൂര്‍: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് പിടിയലായി. കണ്ണൂര്‍ വിമാനത്താവളത്തിലാണ് യുവതി ഡി ആര് ഐയുടെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖാത്തൂണ്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഇവര്‍ ഇത്തരത്തില്‍ പലതവണ സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച കടത്തിയെന്നാണ് സൂചന. 950 ഗ്രാം സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. നാല് ക്യാപ്സൂളുകളാണ് ശരീരത്തിന്റെ പിന്‍ഭാഗത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
മസ്കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 714 വിമാനത്തിലാണ് സുരഭി കേരളത്തിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.