എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Thiruvananthapuram

തിരുവനന്തപുരം: അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകാനായി നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ ചേർന്ന അനുമോദനയോഗം പാറശ്ശാല എം എൽ എ സി.കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻ്റ് വി സുരേഷ്കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂവാർ പഞ്ചായത്തംഗം വി എസ് ഷിനു ,ഡോ.വി ജയകുമാർ , എൻ വി സുരേഷ് , ജീജ.ജി. റോസ് എന്നിവർ പങ്കെടുത്തു