കുട്രപിന്നണി എന്ന ചലച്ചിത്രം റീ, റിക്കോർഡിങ്, സംഗീത സംവിധാനത്താൽ മുന്നേറ്റ മികവിൽ

Uncategorized

ചെന്നൈ : കുട്രപിന്നണി എന്ന ചലച്ചിത്രം റീ, റിക്കോർഡിങ്, സംഗീത സംവിധാനത്താൽ മുന്നേറ്റ മികവിൽ. ജിത് സിനിമാസ് പ്രൊഡക്ഷൻസ് സംവിധായകനും സംഗീത സംവിധായകനുമായ ജിത് ആണ് കുട്രപിന്നണിയെ മുന്നേറ്റത്തിൽ എത്തിച്ചത്.

തമിഴ്കത്തു റിലീസ് ചെയ്ത അമ്പതിൽപ്പരം തീയേറ്ററുകളിൽ സംഗീത പ്രേമികളും ചലച്ചിത്ര അസ്വാദകരും മികച്ച വരവേൽപ്പ് നൽകി. കുട്രപിന്നണി സംവിധായകൻ എൻ. പി ഇസ്മായിൽ രചിച്ച ‘കണ്ണെ.. കയലെ ‘എന്ന ഗാനം ഗായകൻ ഇസയൻ ആലപിച്ചത് ജിത് നൽകിയ സംഗീതത്തിലാണ്. ജിത്, സേകർ എന്നിവർ ആലപിച്ച ‘ വിഴുന്തതും മുഴെന്തിടും ‘ എന്ന ഗാനം രചിച്ചത് കവി ജാഫർ സാദിഖ് ആണ്.

ഈ ഗാനങ്ങൾ സോഷ്യൽ മീഡിയ വഴി ന്യൂ മ്യൂസിക്കാണ് പുറത്തുവിട്ടത്.
തമിഴ് സംഗീത ലോകത്തെ ഇസെയ് ജ്ഞാനിയാണ് ഇളയരാജ.ഇളയ രാജയുടെ ഇളയ സഹോദരൻ ഗംഗയ്‌ അമരൻ ആലപിച്ച ഗാനമടക്കം നിരവധി ഹിറ്റ് ഗാനങ്ങൾ രൂപപ്പെടുത്തി പരിചയ സമ്പന്നനായ സംഗീതജ്ഞനാണു ജിത്.

കുട്രപിന്നണിയോടെ വീണ്ടും സംഗീത പ്രേമികൾക്കു പ്രിയങ്കരനായി. ഗാനമേളകൾകൊണ്ട് ജനകീയനായ സംഗീത സംവിധായകൻ എന്ന കീർത്തിയും ജിത്തിനുണ്ട്. സംവിധാന
മേലങ്കി അണിയുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ ആണിപ്പോൾ.
ഡ്രാമ ജെൻറി വിഭാഗത്തിൽ നിർമ്മിച്ച കുട്രപിന്നണിയിൽ ശരവണൻ നാൻ, കരാട്ടേ രാജ എന്നിവരാണ് പ്രധാന അഭിനേതാക്കൾ .ഛായഗ്രാഹകൻ ശങ്കർ, എഡിറ്റർ നാഗരാജ്, നിർമ്മാണം ആയിഷ ആക്മൽ, ഫ്രണ്ട്‌സ് പിക്ചേർസ്. ജിത് സംഗീതം നൽകുന്ന ഏതാനും ഗാനങ്ങൾ മലയാളത്തിൽ വൈകാതെ എത്തും.

വാർത്ത തയ്യാറാക്കിയത് എം.എ സേവ്യർ.
മാധ്യമ പ്രവർത്തകൻ
വാട്സ്ആപ്പ് 9447340255.