വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി; ആറാം ഘട്ട പരീക്ഷകൾക്ക് തുടക്കമായി

Uncategorized

ദമ്മാം : “വെളിച്ചം സൗദി ” ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ആറാം ഘട്ട സിലബസിൻ്റെ ദമ്മാം ഏരിയ  പ്രചാരണ ഉദ്ഘാനം ദമ്മാം SIIC ഹാളിൽ വെച്ച് നടന്നു .

നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാകുന്നുവെന്ന പ്രവാചക വചനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഖുര്‍ആന്‍ പഠനം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മറ്റി നടത്തിവരുന്ന  പദ്ധതിയാണ് വെളിച്ചം സൗദി ഓൺലൈൻ  ഖുര്‍ആന്‍ പഠന പദ്ധതി. ഈ പദ്ധതി വഴി ജാതി-മത ഭേദമന്യേ ഏതൊരാള്‍ക്കും പരിശുദ്ധ ഖുര്‍ആന്‍ ലോകത്തിൻ്റെ എവിടെയിരുന്നും അര്‍ഥസഹിതം പഠിക്കാന്‍ കഴിയും.

വെളിച്ചം ദമ്മാം കോഡിനേറ്റർ അൻഷാദ് കാവിൽ നിന്നും മൂസ സാഹിബ് മുവാറ്റുപുഴ സിലബസിൻ്റെ  ആദ്യ കോപി സ്വീകരിച്ചു.

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി വിശുദ്ധ ഖുർആനിലെ സൂറ:അങ്കബൂത്ത്, റൂം , ലുഖുമാൻ എന്നീ മൂന്നു  അദ്ധ്യായങ്ങളാണ് ആറാം  ഘട്ട പാഠ്യ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഇഖ്ബാൽ സുല്ലമി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു . അൻഷാദ് കാവിൽ ”വെളിച്ചം” പദ്ധതിയെ പുതിയ പഠിതാക്കൾക്കു വേണ്ടി  പരിചയപ്പെടുത്തി.

നൗഷാദ് കുനിയിൽ , ഷാഹിദ സ്വാദിഖ് , നസീമുസ്സബാഹ് , നൗഷാദ് എം വി , മൂസ സാഹിബ് പ്രസംഗിച്ചു. ബാസിം വി പി യുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിന് യൂസുഫ് കൊടിഞ്ഞി അദ്ധ്യഷത വഹിച്ചു .നസ്റുള്ള അബ്ദുൽ കരീം സ്വാഗതവും സമീർ പി എച്ച് നന്ദിയും പറഞ്ഞു.ഷിയാസ് എം, ബിജു ബക്കർ, ഷാജി കരുവാറ്റ  എന്നിവർ നേതൃത്വം നൽകി.