മദ്രസ പ്രവേശനോദ്ഘാടനം

Kozhikode

കോഴിക്കോട് : തങ്ങൾസ് റോഡ് ദാറുൽ ഹിക്ക്മ മദ്രസ ‘അൽ ഫലാഹ്’ പ്രവേശനോൽഘാടനം നടത്തി. അഞ്ചാം ക്ലാസ്സ്‌ പൊതു പരീക്ഷയിൽ ഓവറോൾ A+ ഗ്രേഡ് നേടിയ അബ്ദുള്ള അബ്ദുറസിക് ഓവറോൾ A ഗ്രേഡ് നേടിയ ഇശാൻ അഹ്‌മദ്‌ എന്നിവരെയും ഉന്നത വിജയം നേടിയ മറ്റു വിദ്യാർത്ഥികളെയും ചടങ്ങില്‍ അവാർഡ് നൽകി ആദരിച്ചു.

വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻ ജില്ലാ പ്രസിഡന്റ്‌ വി ടി ബഷീർ ഉദ്ഘാടനം ചെയ്തു. മദ്രസ സെക്രട്ടറി ഇ വി അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.സദർ മുദരിസ് സഫുവാൻ ബാറാമി അൽഹിക്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീന സാലിഹ് നന്ദിയും പറഞ്ഞു.