കിണാശേരി: ലഹരി ഇന്ന് സമൂഹത്തിൻറെ വലിയൊരു നാശമാണ് അതിനാൽ വിദ്യാർത്ഥി സമൂഹം ലഹരിയിൽ നിന്നും മുക്തമായി അതിനെതിരെ പ്രവർത്തിക്കുന്ന കൂട്ടായ്മകൾ രൂപപ്പെടുത്തേണ്ടതുണ്ട് . സ്വന്തം കുടുംബത്തിൽ പോലും വലിയ ഭാരമായി നിൽക്കുന്ന മക്കൾ ഉണ്ടായത് ലഹരി ഉപയോഗം കൊണ്ടാണ് അതിനാൽ പലകുടുംബങ്ങളും ഇന്ന് ഭീതിയിലാണ്.
ധാർമിക ബോധമുള്ള വിദ്യാർത്ഥി സമൂഹം വളർന്നു വരേണ്ടത് ഓരോ കുടുംബത്തിന്റെയും നിലനിൽപ്പിന് വളരെ അത്യാവശ്യമാണ്. എന്ന്സീനിയർ സിവിൽ പോലീസ് ഓഫീസർ ഹാതിൽ കുന്നുമ്മൽ അനുഭവത്തിന്റെ വെളിച്ചത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി.ദാറുൽ ഉലൂം സെക്കണ്ടറി മദ്രസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബസ്സാം ബുഖാരിയുടെ ഖിറാഅത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ സ്വദർ മുദരിസ് മുഹമ്മദ് സിറാജ് സലഫി സ്വാഗത ഭാഷണം നടത്തി പിടിഎ പ്രസിഡണ്ട് ആദസ് അധ്യക്ഷത വഹിച്ചു ആശംസകൾ അർപ്പിച്ചു കൊണ്ട് KMSS പ്രസിഡൻറ് അസ്‌ലംമണലൊടി , റഹീം .പി , നസ്തറിൻ,എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും പുതുതായി വന്ന വിദ്യാർത്ഥികൾക്കുള്ള ഗിഫ്റ്റ് വിതരണവും നടന്നു.സ്റ്റാഫ് സെക്രട്ടറി ഹൈഫ സി.കെ നന്ദിയും പറഞ്ഞു.