ജനവാസ മേഖലയിൽ മാലിന്യം തള്ളി; നാട്ടുകാർ പ്രതിഷേധിച്ചു

Kozhikode

കോഴിക്കോട്: എം.ജി നഗർ: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരുപത്തൊന്നാം വാർഡിലെ എം.ജി നഗർ പ്രദേശത്തെ കുപ്പി കമ്പനിക്ക് മുൻവശം റോഡിനോട് ചേർന്ന് മാലിന്യം തള്ളിയ സാമൂഹ്യവിരുദ്ധരെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു.

ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്താണ് ബിൽഡിംഗ് പൊളിച്ച സാധനങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയത്. മഴക്കാലമായതിനാൽ ഡ്രെയിനേജ് സാവധാനം താറുമാറാകാനും ഇത് കാരണമാകും. പ്രതികളെ ഉടൻ പിടികൂടണമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈനിയുടെ നേത്രത്വത്തിൽ പ്രതിഷേധിച്ച നാട്ടുകാർ ആവശ്യപ്പെട്ടു.