കോഴിക്കോട്: ലോകസാഹിത്യ മേഖലയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആളുകള്‍ക്ക് വളരെ ബോധമുണ്ടെന്ന് ഫ്രഞ്ച് എഴുത്തുകാരി മയ്‌ലിസ് ഡെ കേരഗള്‍. ഫ്രഞ്ച് സാഹിത്യത്തെക്കുറിച്ച് ഒരു ചെറിയ ആമുഖം നല്‍കിക്കൊണ്ടാണ് ഫ്രഞ്ച് എഴുത്തുകാരി മയ്‌ലിസ് ഡെ കേരഗള്‍ സെഷന്‍ ആരംഭിച്ചത്. വൈവിധ്യം, സംസ്‌കാരം, ഫെമിനിസം, പരിസ്ഥിതി തുടങ്ങിയവ എങ്ങനെ സാഹിത്യത്തിന്റെ ഭാഗമാകുന്നു എന്നും അവര്‍ സംസാരിച്ചു.
ഇപ്പോള്‍ നിലനില്‍ക്കുന്ന ലോകരാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് മയ്‌ലിസ് ഡെ കേരഗള്‍ വളരെ ബോധവതിയാണ്. യുദ്ധത്തില്‍ ഉക്രെയ്‌നിന്റെ ദയനീയമായ അവസ്ഥയും സാഹിത്യലോകത്തെ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. ‘തുന്നിച്ചേര്‍ത്ത ജീവിതങ്ങള്‍’ മയ്‌ലിസ് ഡെ കേരഗള്‍ തര്‍ജ്ജമ ചെയ്ത ഒരേയൊരു മലയാളം പുസ്തകമാണ്. തന്റെ കാലഘട്ടം വളരെ സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ്, അത് തന്റെ നോവലിന്റെ വലിയ ഭാഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫിക്ഷനുകള്‍ക്ക് മനുഷ്യവികാരങ്ങളിലേക്ക് എത്താന്‍ കഴിയും, അതാണ് നോവലുകളുടെ പ്രമേയപരമായ അന്തരീക്ഷം, അവര്‍ ഉപസംഹരിച്ചു. ഷിയാസ് മുഹമ്മദ് സംവാദത്തിന് നേതൃത്വം നല്കി.