പാത്ത് വേ സോഷ്യല്‍ ലൈഫ് വെല്‍നെസ് പ്രോഗ്രാം: മന്നാനിയയിലും തുടക്കമായി

Thiruvananthapuram

പാങ്ങോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന പാത്ത് വേ സോഷ്യല്‍ ലൈഫ് വെല്‍നെസ് പ്രോഗ്രാം പാങ്ങോട് മന്നാനിയ ആര്‍ട് ആന്‍ഡ് സയന്‍സ് കോളെജിലും ആരംഭിച്ചു. മൂന്നു ദിവസത്തെ പരിപാടിയുടെ ഉദ്ഘാടനം പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം എം ഷാഫി നിര്‍വ്വഹിച്ചു.
കോളെജ് കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. സുമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി സി വൈ എം പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദുല്‍ അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി.

അധ്യാപകരായ ഡോ. ദില്‍ഷാദ് ബിന്‍ അഷ്‌റഫ്, ഡോ. സഫീദ് ആര്‍, കോളേജ് സൂപ്രണ്ട് കടക്കല്‍ ജുനൈദ്, ഡോ. എലിസബത്ത് ലൗലി തുടങ്ങിയവര്‍ സംസാരിച്ചു. ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് വിവാഹപൂര്‍വ കൗണ്‍സലിംഗ് നല്‍കുന്ന ഈ കോഴ്‌സ് സംസ്ഥാനത്തെ വിവിധ കോളെജുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *