കൊതുകിന് വെച്ചത് കുട്ടി കുടിച്ചു; രണ്ടുവയസുകാരിക്ക് ദാരുണ അന്ത്യം

News

ചെന്നൈ: രണ്ടുവയസുകാരി കൊതുകുനാശിനി കുടിച്ച് മരിച്ചു. ചെന്നൈ ബാലാജി നന്ദിനി ദമ്പതികളുടെ മകള്‍ ലക്ഷ്മിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ രാത്രിയാണ് സ്വിച്ച് ബോര്‍ഡില്‍ കുത്തിവെച്ചിരുന്ന കൊതുകുനാശിനിയെടുത്ത് കുട്ടി കുടിക്കുന്നത്. ഇതുകണ്ട രക്ഷിതാക്കള്‍ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബാലാജി നന്ദിനി ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത കുട്ടി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. കുട്ടികള്‍ തമ്മില്‍ കഴിക്കുന്നതിനിടെയാണ് കീടനശിനി കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.