ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവ് കുത്തിക്കൊന്നു

Thiruvananthapuram

തിരുവനന്തപുരം: സംശയത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കത്തിക്കൊന്നു. അമ്പൂരിയില്‍ ഈരുരിക്കല്‍ വീട്ടില്‍ രാജിയാണ് (39) ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജിയുടെ ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. കുറച്ചുനാളുകളായി അടുത്തടുത്ത വീടുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. രാവിലെ അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയതിനു ശേഷം മനോജിന്റെ വീടിനു മുന്നിലൂടെ പോകുകയായിരുന്ന രാജിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.

മനോജും രാജിയും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഭാര്യയെ മനോജിന് സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.