കോഴിക്കോട് : സാമൂഹത്തിനും വ്യക്തിക്കും യോഗ ( Yoga for self and society) എന്ന ഈ വർഷത്തെ മുഖ്യ വിഷയം ഉയർത്തിപ്പിടിച്ച് കളാണ്ടിത്താഴം ദർശനം സാംസ്കാരികവേദിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന യോഗ – മെഡിറ്റേഷൻ പരിശീലനം ആരംഭിച്ചു.
എൻ ഐ ടി യോഗ & ഹോളിസ്റ്റിക് വെൽനസ് സെൻ്റർ വിസിറ്റിംഗ് ഫാക്കൽറ്റി പ്രൊഫ. വർഗ്ഗീസ് മാത്യു ഉദ്ഘാനം ചെയ്തു. കനാൽ വ്യൂ റസിഡൻ്റ്സ് അസോസിയേഷൻ്റെയും ദർശനം യുവതയുടെയും സംയുക്ത സഹകരണത്തോടെയാണ് പരിശീലനം. കനാൽ വ്യൂ പ്രസിഡൻ്റ് എ സുധീറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ ശാലിനി, ബാലവേദി മെൻ്റർ പി തങ്കം, കനാൽ വ്യൂ ജോയിൻ്റ് സെക്രട്ടറി ബിന്ദു ബാലു, വൈസ് പ്രസിഡൻ്റ് ലീല , ദർശനം യുവത കൺവീനർ പി ദീപേഷ് കുമാർ, മുഖ്യ പരിശീലകൻ കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ മുളുകുളം സജീവ്കുമാർ എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ പ്രവർത്തക അശ്വതി രാമൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ചേവായൂർ പോനയിൽ പ്ളസ് ടൂ വിജയി പി അരികയ്ക്ക് പ്രൊഫ. വർഗീസ് മാത്യൂ കൈമാറി. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും ബാലവേദി മെൻ്റർ പി ജസീലുദീൻ നന്ദിയും പറഞ്ഞു.