അനിമേറ്റേഴ്സിന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Wayanad

കൽപ്പറ്റ: കുടുംബശ്രീ വയനാട് പട്ടിക വർഗ സുസ്ഥിര വികസന പദ്ധതിയിൽ അനിമേറ്റേഴ്സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പടിഞ്ഞാറത്തറ, മാനന്തവാടി, പനമരം, മൂപ്പൈനാട്, മുട്ടിൽ, മീനങ്ങാടി, നൂൽപുഴ, തിരുനെല്ലി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സി.ഡി.എസുകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. പ്രസ്തുത പ്രദേശങ്ങളിലുള്ള പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിൽ പെട്ടവർക്ക് മുൻഗണന. sslc പാസ്സായ, 18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ ബിയോഡേറ്റ, വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ, sslc ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം 2024 ജൂലൈ 2 നകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9605070863 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മേൽ വിലാസം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, 2-ാം നില, പോപ്പുലർ ബിൽഡിംഗ്
സിവിൽ സ്റ്റേഷന് എതിർവശം, കൽപ്പറ്റ നോർത്ത്.