ഗ്രന്ഥശാല പ്രവർത്തനങ്ങൾ തൊട്ടറിയാൻ ചേനോത്ത് ഗവ: സ്ക്കൂൾ വിദ്യാർത്ഥികളുടെ വായന യാത്ര

Kozhikode

കുന്ദമംഗലം : വായന ശാലയുടെ പ്രവർത്തനങ്ങൾ അടുത്തറിയാനും വായനാനുഭവങ്ങൾ പങ്ക് വെക്കാനും പുസ്തകങ്ങൾ പരിചയപ്പെടുവാനുമായി ചേനോത്ത് ഗവ: സ്ക്കൂൾ വിദ്യാർത്ഥികൾ ചേനോത്ത് മൈത്രീ വായന ശാലയിലേക്ക് നടത്തിയ വായന യാത്ര നവ്യാനുഭവമായി .

ചേനോത്ത് ഗവ: എൽ.പി. സ്ക്കൂൾ വിദ്യാർത്ഥികൾക്ക് മൈത്രീ വായന ശാല ലൈബ്രേറിയൻ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു

ഗ്രന്ഥശാല പ്രവർത്തകരുമായി അഭിമുഖം നടത്തുകയും പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്ത വിദ്യാർത്ഥികൾ വായനശാലയുടെ പ്രവർത്തന രീതി ചോദിച്ചറിഞ്ഞു. ചേനോത്ത് ലൈബ്രറി പ്രവർത്തകരായ സി. ഗംഗാധരൻ നായർ , കെ.ഷിബു, പി.സത്യാനന്ദൻ , രശ്മി പ്രശാന്ത് , ലീന , പ്രശാന്ത് ചേനോത്ത് എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ , അധ്യാപകരായ കെ.പി. നൗഷാദ് , പ്രീത പി പീറ്റർ , അനഘ വെള്ളന്നൂർ , ധനില , മിസ്രിയ പുള്ളാവൂർ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു.