കോഴിക്കോട്: ഉരുൾപൊട്ടൽ ദുരിതം വിതച്ച വയനാട് മുണ്ടക്കൈ , ചൂരൽ മല പ്രദേശങ്ങളുടെ വീണ്ടെടുപ്പിന് സർക്കാർ ദീർഘകാലാടിസ്ഥാനത്തിൽ സമഗ്ര പദ്ധതി തയ്യാറാക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ പ്രവർത്തക ക്യാമ്പ് ആവശ്യപ്പെട്ടു. ആരോഗ്യം , കുടിവെള്ളം, ഭക്ഷണം, ഭവനം , തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ , വ്യക്തികൾ എന്നിവരെ സഹകരിപ്പിച്ച് കർമ്മ പദ്ധതികൾ ആവിഷ്കരിക്കണം.
സാങ്കേതികത്വങ്ങളുടെ പേരിൽ പ്രകൃതി ദുരന്തത്തിലെ ഇരകളുടെ ആനുകൂല്യങ്ങളും ആവശ്യങ്ങളും നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ആൾ നഷ്ടം സംഭവിച്ച കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകാൻ ഭരണകൂടം തയ്യാറാകണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു
ദുരന്തമേഖലയിൽ സേവനനിരതരാകാൻ ഓടിയെത്തിയ മുഴുവൻ സുമനസ്സുകളെയും ക്യാമ്പ് അഭിനന്ദിച്ചു. കെ.എൻ. എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. പി.മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.പി. സകരിയ്യ , ജില്ലാ സെക്രട്ടറി ടി.പി. ഹുസൈൻ കോയ , മുർഷിദ് പാലത്ത് ,ജില്ല ഭാരവാഹികളായ അബ്ദുൽ റഷീദ് മടവൂർ , കുഞ്ഞിക്കോയ ഒളവണ്ണ , ശുക്കൂർ കോണിക്കൽ , അബ്ദുൽ മജീദ് പുത്തൂർ , ബി.വി. മെഹബൂബ് , മുഹമ്മദലി കൊളത്തറ , എൻ.ടി. അബ്ദുറഹിമാൻ , സത്താർ ഓമശ്ശേരി പ്രസംഗിച്ചു. യൂനുസ് നരിക്കുനി,അബ്ദു മങ്ങാട് , അഷ്റഫ് തിരുത്തിയാട് , എം.കെ. പോക്കർ സുല്ലമി , മുഹമ്മദ് തലക്കുളത്തൂർ , എൻ .പി. അബ്ദുൽ റഷീദ് , പി.ടി. സുൽഫിക്കർ സുല്ലമി , റഫീഖ് പി.സി. പാലം ,റഷീദ് കക്കോടി , ബിച്ചു സിറ്റി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.