ചീസ് കഴിക്കുന്നത് മിക്കവര്‍ക്കും ഇഷ്ടമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ ചീസിന് ഉണ്ടെങ്കിലും ദോഷങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, കാത്സ്യം, സോഡിയം, മിനറല്‍സ്, വിറ്റാമിന്‍ ബി 12, സിങ്ക് എന്നിവയാണ് ഇതില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്.
ചീസില്‍ സോഫ്റ്റ് ചീസാണ് കൂടുതല്‍ ഗുണമുള്ളത്. ഇതില്‍ അടങ്ങിയിട്ടുള്ള കാത്സ്യം എല്ലുകളുടേയും പല്ലുകളുടേയും ബലത്തിന് അത്യുത്തമമാണ്. ചീസില്‍ ധാരാളം കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ഊര്‍ജ്ജം ലഭിക്കുന്നതിന് ഇത് ഏറെ സഹായകരമാണ്.
അതേസമയം ചീസില്‍ ഉപ്പും കൊഴുപ്പും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വര്‍ദ്ധിക്കുന്നതിനും ഹൃദ്രോഗം ഉണ്ടാകുന്നതിനും ചീസ് കാരണമാകും. ചീസ് അമിതമായി കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം.