കാസര്‍ക്കോട്: കുഴിമന്ത്രി കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി മരിച്ചു. തലക്ലായി സ്വദേശിനി അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഓണ്‍ലൈന്‍ വഴി വാങ്ങിയ കുഴിമന്തിയില്‍ നിന്നേറ്റ ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇതേ ഭക്ഷണം കഴിച്ച വീട്ടിലെ മറ്റു അംഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ അഞ്ജുശ്രീ അവധിക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു കുഴിമന്ത്രി കഴിച്ചത്. ഡിസംബര്‍ 31നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. ഉദുമയിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങിയത്. സംഭവത്തില്‍ വീട്ടുകാര്‍ മേല്‍പറമ്പ് പൊലീസില്‍ പരാതി നല്‍കി.