കുട്ടിക്കാല ഓര്‍മ്മകളില്‍ മറക്കാത്ത ഒന്നായിരിക്കും ചാമ്പയ്ക്കയുമായുള്ളത്. കുട്ടിക്കാലങ്ങളില്‍ ചാമ്പയ്ക്ക പറക്കുന്നതും കഴിക്കുന്നതും ഒരു മധുരമുള്ള ഓര്‍മ്മ തന്നെയായിരിക്കും പലര്‍ക്കും. ചാമ്പയ്ക്കയുടെ പുളിപ്പും മധുരവും മിക്കവര്‍ക്കും ഇഷ്ടവുമാണ്. എന്നാല്‍ ചാമ്പയ്ക്കയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. പോഷകങ്ങളുടെ കലവറയാണ് ചാമ്പയ്ക്ക. നിരവധി പോഷകങ്ങള്‍ അടങ്ങിയ ചാമ്പയ്ക്ക റോസ് ആപ്പിള്‍ എന്ന പേരിലും അറിയപ്പെടുന്നു.
ചാമ്പയ്ക്കയില്‍ 70 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റമിന്‍ സിയുടെ കലവറകൂടെയാണ് ഈ കുഞ്ഞന്‍ പഴം. വിറ്റാമിന്‍ എ, ഇ, ഡി-6, ഡി-3, കെ, കാത്സ്യം, നാരുകള്‍, ഇരുമ്പ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ കലവറ കൂടെയാണ് ചാമ്പയ്ക്ക. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചാമ്പയ്ക്ക. പ്രമേഹ രോഗത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളും ചാമ്പയ്ക്കയില്‍ അടിങ്ങിയിട്ടുള്ളതായി പറയുന്നു. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് ചാമ്പയ്ക്ക ധൈര്യമായി കഴിക്കാവുന്നതുമാണ്.