ശാശ്വതീകാനന്ദ സ്വാമി അനുസ്മരണവും സർവ്വമത സമ്മേളനവും

Thiruvananthapuram

തിരുവനന്തപുരം: ശിവഗിരി ധർമ്മസംഘം മുൻ പ്രസിഡണ്ടും ആത്മീയ പ്രഭാഷണ പണ്ഡിതനുമായിരുന്ന ബ്രഹ്മശ്രീ ശശ്വതികാനന്ദ സ്വാമികളുടെ അനുസ്മരണ സമ്മേളനവും സർവ്വമത സമ്മേളനവും, കുമാരനാശാൻ ചരമ ശതാബ്ദിയും ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കും. ജൂലൈ 1 തിങ്കളാഴ്ച തിരുവനന്തപുരം വാവറഅമ്പലത്ത് നടക്കുന്ന അനുസ്മരണ സമ്മേളനം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം കർമ്മം നിർവഹിക്കും.

ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്സി,ശ്രീനാരായണ സഹോദരാ ധർമ്മവേദി ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ്,ശ്രീനാരായണ മതാതീത കേന്ദ്രം രക്ഷാധികാരി ഡോ ബി സീരപണി,എയർപോർട്ട് സ്പീഡ് വിങ്സ് ബാഗേജ് റാപ്പിംഗ് മാനേജിംഗ് ഡയറക്ടർ ബി സനിൽ കുമാർ,എസ് എൻ പബ്ലിക് സ്കൂൾ ചെങ്കോട്ടുകോണം സെക്രട്ടറി എ ജി രാജേന്ദ്രൻ,കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ ആർ അജന്തകുമാർ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ അനിൽകുമാർ, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പൂജപ്പുര രാധാകൃഷ്ണൻ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം മാന്നാനം സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ, ജയൻ പോത്തൻകോട്, ശ്രീനാരായണ മതതീത ആത്മീയ കേന്ദ്രം ചെയർമാൻ കെ എസ് ജ്യോതി, ശ്രീനാരായണ മതാതീത കേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ,ഷാജഹാൻ,ബി സുദർശ നൻ,എസ് അഭിൻദാസ്, വർണ്ണ ലതീഷ്,ശശികല, കരിക്കകം ബാലചന്ദ്രൻ, ബാബു സുശ്രുതൻ,റ്റി തുളസീധരൻ, തുടങ്ങിയവർ പ്രസംഗിക്കും. സുപ്രസിദ്ധ കാഥികൻ ആലപ്പി രമണന്റെ കഥാപ്രസംഗവും ഉണ്ടായിരിക്കും