കോഴിക്കോടിനെ കളറാക്കാൻ ഇനി പ്രിന്‍റ് എക്‌സ് വേൾഡും

Kozhikode

കോഴിക്കോട്: പ്രിന്റിംഗ് രംഗത്തെ മികവാർന്ന അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രിന്റ് എക്‌സ് വേൾഡിന്റെ രണ്ടാമത്തെ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും വൺ സിറ്റി ചെയർമാനുമായ ബഷീർ പട്ടേൽത്താഴം നിർവ്വഹിച്ചു.

ഡിജിറ്റൽ പ്രിന്റിംഗ്, ബിസിനസ് കാർഡ്, ഐ.ഡി കാർഡ്, മഗ് പ്രിന്റിംഗ്, ടി-ഷർട്ട് പ്രിൻറിംഗ്, ലെറ്റർ ഹെഡ്, എൻവലപ്പ് പ്രിന്റിംഗ്, കലണ്ടർ, വെഡ്ഡിംഗ് കാർഡ്, ഡിജിറ്റൽ സീൽ തുടങ്ങിയ എല്ലാ സേവനങ്ങളും മിതമായ നിരക്കിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്തുമെന്ന് മാനേജിങ് ഡയറക്ടർ പി.പി മുഹമ്മദ് നിസാം പറഞ്ഞു. കോഴിക്കോട് ചാലപ്പുറം തളി സമൂഹം റോഡിൽ കനറാ ബാങ്കിനോട് ചേർന്നാണ് പ്രിന്റ് എക്‌സ് വേൾഡിന്റെ രണ്ടാമത്തെ ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നത്.