ബി ആര്‍ പി ഭാസ്‌കര്‍ അനുസ്മരം

Wayanad

സുല്‍ത്താന്‍ ബത്തേരി: വയനാട് കള്‍ച്ചറല്‍ ഇനിഷ്യേറ്റീവിന്റെയും സുല്‍ത്താന്‍ ബത്തേരി പ്രസ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ ജൂണ്‍ 29ന് ബി ആര്‍ പി ഭാസ്‌കര്‍ അനുസ്മരണം നടത്തും. സുല്‍ത്താന്‍ ബത്തേരി പ്രസ് ഫോറം ഹാളില്‍ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹിക നിരീക്ഷകനുമായ എന്‍ പി ചേക്കൂട്ടി, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ കെ സുരേന്ദ്രന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് സഹപത്രാധിപര്‍ കെ സി സുബിന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍ ഇ ഹരികുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി മുഹമ്മദാലി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.