‘കൊമേഴ്‌സിയോ 2024’ ഹയര്‍ സെക്കന്ററി കോമേഴ്‌സ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി

Wayanad

കല്പറ്റ: അസോസിയേഷന്‍ ഓഫ് കോമേഴ്‌സ് ടീച്ചേര്‍സ് ( ആക്ട് )വയനാടിന്റെ ആഭിമുഖ്യത്തില്‍ കല്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ ഹയര്‍ സെക്കന്ററി കോമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ‘കൊമേഴ്‌സിയോ 2024’ എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ആക്ട് ജില്ലാ പ്രസിഡന്റ് കെ എന്‍ ഇന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് SKMJ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വിവേകാനന്ദന്‍. എം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് അജിത് കാന്തി, രാജേന്ദ്രന്‍ എം കെ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആക്ട് സെക്രട്ടറി മുഹമ്മദ് ഇസ്മയില്‍ സ്വാഗതവും ട്രഷറര്‍ ലിയോ ദേവസ്യ നന്ദിയും പറഞ്ഞു.

21 വിദ്യാലയങ്ങളില്‍ നിന്നും 2 പേര്‍ അടങ്ങിയ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ക്വിസ് മാസ്റ്റര്‍ രാജേന്ദ്രന്‍ എം കെ, സുനിത രാജു, അമൃത മുരളീധരന്‍, സുനിതഭായ് സി. ബി, എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

GHSS മീനങ്ങാടി ഒന്നാം സ്ഥാനവും GMHSS വെള്ളമുണ്ട രണ്ടാം സ്ഥാനവും St.Josephs EMHSS ബത്തേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മൊമെന്റോ യും നല്‍കി ആദരിച്ചു. വെള്ളമുണ്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി സി. തോമസ്, തൃശ്ശിലേരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീജ എ പി, അജിത് കാന്തി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.