101 പേരുടെ ചെണ്ടമേളം വിസ്മയമായി ഷാര്‍ജ

Gulf News GCC News

ഷാര്‍ജ: നാട്ടില്‍ ഉത്സവം തിമര്‍ക്കുമ്പോള്‍ ഇങ്ങ് പ്രവാസത്തിലും അതിന്റെ താളം. കേരളീയ ഉത്സവമേളങ്ങളിലെ ചെണ്ടമേളം ഷാര്‍ജയില്‍ ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി. ഉത്സവങ്ങളിലെ പ്രധാന താളമായ അടന്തമേളം കൊട്ടിയാണ് 101 കലാകാരന്‍മാര്‍ വിസ്മയമായത്.

മണിക്കൂറുകള്‍ നീണ്ട ചെണ്ടമേളം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഹാളിലാണ് സംഘടിപ്പിച്ചത്. പഞ്ചാരിയും അടന്തമേളവും ആസ്വദിക്കാനായി നിരവധിപേര്‍ എത്തി. കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, പല്ലാവൂര്‍ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മേളം.

Leave a Reply

Your email address will not be published. Required fields are marked *