ജന്‍റര്‍ ന്യൂട്രാലിറ്റി അരാജകത്വത്തിലേക്ക് വഴി തുറക്കുമെന്ന് എം ജി എം; വിമന്‍സ് സമ്മിറ്റിന് പാലക്കാട് ഉജജ്വല തുടക്കം

Kerala News

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

പാലക്കാട്: നവലോകത്തിന് നന്‍മയുടെ സ്ത്രീത്വം എന്ന സന്ദേശവുമായി കെ എന്‍ എം മര്‍കസുദ്ദഅവ വനിതാ വിഭാഗമായ എം ജി എം സംഘടിപ്പിക്കുന്ന കേരള വിമന്‍സ് സമ്മിറ്റിന് പ്രതിനിധി സമ്മേളനത്തോടെ ഉജ്ജ്വല തുടക്കം. സമൂഹത്തിന്റെ ധാര്‍മികാടിത്തറ തകര്‍ക്കുന്നതും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നതുമായ നവലിബറല്‍ ഉദാര ലൈംഗികതാ വാദങ്ങളെ ശക്തമായി ചെറുത്തു തോല്പിക്കുമെന്ന് സമ്മേളനം വ്യക്തമാക്കി. ജന്റര്‍ ന്യൂട്രാലിറ്റിയിലൂടെ നടപ്പിലാകുന്ന കുത്തഴിഞ്ഞ ലൈംഗികത സാമൂഹ്യ അരാജകത്വത്തിലേക്ക് വഴിവെക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നല്കി.

വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്നിരിക്കെ സംസ്ഥാനത്തെ എല്ലാ മുസ്ലിം പളളികളും സ്ത്രീകള്‍ക്ക് ആരാധനക്കായി തുറന്നു കൊടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോള്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ജുവൈരിയ്യ അന്‍ വാരിയ്യ അദ്ധ്യക്ഷത വഹിച്ചു.

സമാപന പൊതുസമ്മേളനം വൈകീട്ട് നാലിന് കോട്ട മൈതാനിയില്‍ നടക്കും. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ ഡോ. അസ്മ സഹ്‌റ ത്വയ്യിബ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടമൈതാനിയിലെ സമ്മേളനത്തില്‍ കാല്‍ ലക്ഷത്തിലധികം വനിതകള്‍ പങ്കെടുക്കും. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ വനിതാ സമ്മേളനമായി മാറുന്ന എം ജി എം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കില്‍ വനിതകള്‍ പാലക്കാട്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *