ദുബൈയില്‍ സ്‌കൂള്‍ ഫീസുകളില്‍ വര്‍ധന വരും

Gulf News GCC

ദുബൈ: ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി. മികച്ച നിലവാരം പുലര്‍ത്തിയ സ്‌കൂളുകള്‍ക്കാണ് മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ അതോറിറ്റി അനുമതി നല്‍കിയത്. പരിശോധനയില്‍ നിലവാരം താഴേക്ക് പോയ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധനയ്ക്ക് അനുമതിയില്ല.

ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെ എച്ച് ഡി എ നടത്തിയ പരിശോധനയില്‍ ദുബൈയിലെ മിക്ക ഇന്ത്യന്‍ സ്‌കൂളുകളും നിലവാരം മെച്ചപ്പെടുത്തിയിരുന്നു. പുതിയ അധ്യയന വര്‍ഷം ഈ സ്‌കൂളുകള്‍ക്കെല്ലാം ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി ലഭിക്കും. കൊവിഡിന് ശേഷം ആദ്യമായാണ് സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധനക്ക് അതോറിറ്റി അനുമതി നല്‍കുന്നത്.

6 thoughts on “ദുബൈയില്‍ സ്‌കൂള്‍ ഫീസുകളില്‍ വര്‍ധന വരും

Leave a Reply

Your email address will not be published. Required fields are marked *