നികുതി കൊള്ള: ഏപ്രില്‍ ഒന്ന് യു ഡി എഫ് കരിദിനമായി ആചരിച്ചു

Wayanad

കല്പറ്റ: രണ്ടാം പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിനുവേണ്ടി സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നികുതി കൊള്ളക്കെതിരെ മുന്‍സിപ്പല്‍ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്ന് കരിദിനമായി ആചരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പര്‍ പി പി ആലി, അഡ്വക്കറ്റ് ടി ജെ ഐസക്, സി മൊയ്തീന്‍കുട്ടി, ഗിരീഷ് കല്‍പ്പറ്റ, സി ജയപ്രസാദ്, ഹര്‍ഷല്‍ കോന്നാടന്‍, അലവി വടക്കേതില്‍, കെ ശശികുമാര്‍, ഡിന്റോ ജോസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സന്തോഷ് കൈനാട്ടി, വീ നൗഷാദ്, പി ആര്‍ ബിന്ദു, സുമേഷ് മുണ്ടേരി, ലത്തീഫ് മാടായി, ഷബ്‌നാസ് തന്നാണി തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *