ആലുവ: കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, അൽ അമീൻ കോളേജ് എടത്തല, എടത്തല പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി എന്നിവയുടെ സഹകരണത്തോടെ ആലുവയിൽ നടത്തുന്ന പഞ്ചദിന മാപ്പിള കലാ പരിശീലന ക്യാമ്പിന് സംഘാടകസമിതി രൂപീകരിച്ചു. ജൂലൈ 12 മുതൽ 16 വരെ ആലുവയിലെ എടത്തല അൽ അമീൻ കോളേജ് ക്യാമ്പസിൽ വച്ചാണ് ക്യാമ്പ്.
സംഘാടകസമിതി രൂപീകരണയോഗം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിനി കുരിയൻ ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരാലി അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ ക്യാമ്പ് പരിപാടികൾ വിശദീകരിച്ചു.
ഡോക്ടർ എം ഐ. ജുനൈദ് റഹ്മാൻ ഡോക്ടർ ഹുസൈൻ രണ്ടത്താണി എന്നിവർ രക്ഷാധികാരികളായും, ഡോക്ടർ സിനി കുരിയൻ ചെയർ പേഴ്സണും എം ആർ സുരേന്ദ്രൻ ജനറൽ കൺവീനറുമായി 51 ഉദ്ഘാടകസമിതി രൂപീകരിച്ചു. എ പി അബ്ദുൽസലാം, ( വൈസ് ചെയർമാൻ), കെ എ രാജേഷ്( ജോയിന്റ് കൺവീനർ),എസ് എ എം കമാൽ, എം പി നിത്യൻ, കെ പി ശിവകുമാർ ( സബ് കമ്മിറ്റി കൺവീനർമാർ) എന്നിവരാണ് മറ്റു ഭാരവാഹി കൾ. എ എ സഹദ്, കെ രവികുട്ടൻ, സുബൈറുല്‍ അമീന്‍ പി, റാഷിദ് അലി കെ തുടങ്ങിയവർ സംസാരിച്ചു.