അവയവ മാഫിയക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും: ആര്‍ ജെ ഡി

Eranakulam

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന അവയവ വില്‍പ്പന മാഫിയകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍ പറഞ്ഞു. ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. നിരവധി സ്വകാര്യ ആശുപത്രികളില്‍ ഇത്തരം സംഭവം തുടര്‍ക്കഥയാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി അവയവ മാഫിയയുടെ ഹബ് ആയി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെല്‍ നടത്തി അവയവ മാഫിയയെ തുറുങ്കിലടക്കണം. രാഷ്ട്രീയ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിഷയ ആശുപത്രിയിലേക്ക് മാര്‍ച്ച് ധര്‍ണ്ണയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.