യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

Eranakulam

കൊച്ചി: യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. പറവൂര്‍ വടക്കേക്കര സ്വദേശി അഭിലാഷ് (41) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ അടുക്കളയില്‍ വച്ചായിരുന്നു യുവാവ് സ്വയം കഴുത്തറുത്തത്. മൂര്‍ച്ചയേറിയ അരിവാള്‍ കൊണ്ട് ഇയാള്‍ സ്വയം കഴുത്തറുക്കുകയായിരുന്നു.

തൊണ്ടയില്‍ കല്ല് ഇരിക്കുന്നെന്ന് പറഞ്ഞാണ് അഭിലാഷ് കഴുത്തറുത്തത്. പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. പിതാവ് ഉപയോഗിക്കുന്ന അരിവാളാണ് അഭിലാഷ് കൃത്യം നടത്താന്‍ ഉപയോഗിച്ചത്. പിന്നാലെ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. അവിവാഹിതനായ അഭിലാഷ് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. മാതാവ് വത്സല.