തലശ്ശേരി: മുബാറക്ക് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, റാപ്പോർട്ട് ഫൗണ്ടേഷൻ, കേരള എക്സൈസ് ഡിപ്പാർട്ട്മെൻ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ മയക്ക് മരുന്ന് വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ടിപി സിന്ധു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സൈസ് ഇൻ്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാലിൽ സെമിനാറിന് നേതൃത്വം നൽകി. പ്രശാന്ത്, റമീസ് പാറാൽ, റാനിയ തനസ്, ഹാദിയ പി പി എന്നിവർ പ്രസംഗിച്ചു.