ജനതാദള്‍ (യുണൈറ്റഡ്) ജനാധിപത്യ മതേതരത്വ സംരക്ഷണ യാത്ര ഏപ്രില്‍ 19 മുതല്‍

Thiruvananthapuram

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡ് നടത്തുന്ന ജനാധിപത്യ മതേതരത്വ സംരക്ഷണ യാത്ര ഏപ്രില്‍ 19 മുതല്‍ 29 വരെ നടത്തും. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയാണ് യാത്ര നടത്തുന്നത്. ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് സുധീര്‍ ജി കൊല്ലാറമാണ് ജാഥ നയിക്കുക.

ബി ജെ പിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ, നിതീഷ് കുമാറിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യാത്രയുടെ വിജയത്തിനായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ജനതാദള്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി മാന്നാനം സുരേഷ് അറിയുച്ചു.

Leave a Reply

Your email address will not be published. Required fields are marked *