സാമൂഹ്യ ഭദ്രതയെ തകർക്കുന്ന നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കണം: ഡോ. ജമാലുദ്ദീൻ ഫാറൂഖി

Wayanad

മേപ്പാടി: വ്യക്തിസ്വാതന്ത്ര്യത്തിന് നിയന്ത്രങ്ങൾ കൽപ്പിക്കുന്ന മതങ്ങൾ മനുഷ്യ വിരുദ്ധമാണന്നും മതങ്ങളുടെ സൃഷ്ടിയായ കുടുംബസങ്കല്പം ആധുനിക ലോകത്ത് അപ്രസക്തമാണന്ന് പ്രചരിപ്പിച്ചു കൊണ്ട് കുടുംബ സംവിധാനങ്ങളെ തകർക്കാൻ യുവജനങ്ങൾക്കിടയിൽ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടെന്നും സാമൂഹ്യ ഭദ്രതയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും ഡോ. ജമാലുദ്ദീൻ ഫാറൂഖി അഭിപ്രായപ്പെട്ടു.

ഭരണപക്ഷ കലാസാംസ്കാരിക സംഘങ്ങളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും അതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എൻ എം മർക്കസുദ്ദവ സംഘടിപ്പിച്ച കാലം തേടുന്ന ഇസ്ലാഹ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ മവദ്ദ ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ എൻ എം ജില്ലാ പ്രസിഡണ്ട് എസ് അബ്ദുസ്സലീം മേപ്പാടി അധ്യക്ഷനായിരുന്നു. നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ലിയ ഷെറിനെ ആദരിക്കുകയും ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ സൈതലവി എൻജിനീയർ, ഡോ. ഇസ്മായിൽ കരിയാട് , ഫൈസൽ നന്മണ്ട , അമീർ അൻസാരി, അബ്ദുൽ ഹക്കീം അമ്പലവയൽ , മൊയ്തീൻകുട്ടി മദനി , അബ്ദുല്ലത്തീഫ് മില്ലുമുക്ക്, അബ്ദുസ്സലാം മുട്ടിൽ എന്നിവർ പ്രസംഗിച്ചു.